Kerala
ആലുവയില്‍ കള്ള് ഷാപ്പിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി; കണ്ടെടുത്തത് രണ്ടായിരത്തോളം ലിറ്റര്‍
സംഭവത്തില്‍ കള്ള് ഷാപ്പ് ജീവനക്കാരന്‍ ആലങ്ങാട് സ്വദേശി അഭിഷേകിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
ആലുവ | ആലുവയില്‍ കള്ള് ഷാപ്പിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എക്‌സൈസ് പിടികൂടി. രണ്ടായിരത്തോളം ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചത്. കള്ള് ഷാപ്പില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തിയത്.
സംഭവത്തില്‍ കള്ള് ഷാപ്പ് ജീവനക്കാരന്‍ ആലങ്ങാട് സ്വദേശി അഭിഷേകിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.