Kerala
കൊച്ചിയില്‍ ഗുണ്ടകള്‍ക്കെതിരെ സ്‌പെഷ്യല്‍ ഡ്രൈവ്; 43 പേര്‍ പിടിയില്‍
412 കേസുകളാണ് ഇന്നലെ രാത്രി മാത്രം രജിസ്റ്റര്‍ ചെയ്തത്.
കൊച്ചി | കൊച്ചിയില്‍ ഗുണ്ടകള്‍ക്കെതിരെ പോലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ്. മിന്നല്‍ പരിശോധനയില്‍ 43 ഗുണ്ടകളെയും നാല് പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു.
കൊലക്കേസ് പ്രതികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. 412 കേസുകളാണ് ഇന്നലെ രാത്രി മാത്രം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട 34 കേസുകളുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടത്തിവരുന്ന ഡ്രൈവ് വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് അറിയിച്ചു. കൊലക്കേസില്‍ അടക്കം.







