Connect with us

coocking

സ്പെഷ്യൽ ബ്രഡ് സ്നാക്സ്

ഏറെ രുചികരമായ സ്നാക്സാണ് സ്പെഷ്യൽ ബ്രഡ് സ്നാക്സ്. ഇതിന്റെ രുചി ഏവർക്കും ഇഷ്ടമാകുന്നതാണ്.

Published

|

Last Updated

ഏറെ രുചികരമായ സ്നാക്സാണ് സ്പെഷ്യൽ ബ്രഡ് സ്നാക്സ്. ഇതിന്റെ രുചി ഏവർക്കും ഇഷ്ടമാകുന്നതാണ്.

ചേരുവകൾ

ബ്രഡ് – 8 സ്ലൈസ്
സവാള (ചെറുതായി അരിഞ്ഞത്)- 1
വെളുത്തുള്ളി,
ഇഞ്ചി (പേസ്റ്റ്) – 1/2 ടീസ്പൂൺ
ക്യാരറ്റ് ( ഗ്രേറ്റ് ചെയ്തത് ) – 1
മല്ലിയില (അരിഞ്ഞത്) – 1 പിടി
മുട്ട – 1
കുരുമുളക് പൊടി – 1 ടീസ്പൂൺ
ചെറുനാരങ്ങ – 1/2
വറ്റൽ മുളക് – 3
ഓയിൽ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ചെറിയ ജാറിൽ മുട്ട പൊട്ടിച്ചൊഴിക്കുക. അതിൽ നാരങ്ങ നീര്, വറ്റൽ മുളക്, കുരുമുളക് പൊടി, ഇഞ്ചി, വെളുത്തുള്ളി, മൂന്ന് സ്പൂൺ ഓയിൽ, ആവശ്യത്തിന് ഉപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ഈ സോസ് ചെറുതായി അരിഞ്ഞുവെച്ച സവാള, ക്യാരറ്റ്, മല്ലിയില എന്നിവയോടൊപ്പം മിക്സ് ചെയ്യുക. ശേഷം ബ്രഡ് ക്രംസ് അൽപ്പാൽപ്പം ചേർത്ത് ഉരുട്ടിയെടുക്കാവുന്ന രൂപത്തിൽ കുഴച്ചുവെക്കുക. ഇനി കുറേശ്ശെ ഇഷ്ടമുള്ള രൂപത്തിൽ ഉരുട്ടിയെടുത്ത് ബ്രഡ് ക്രംസിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്ത് കോരി ഉപയോഗിക്കാം.

mubeenae2020@gmail.com

Latest