Connect with us

First Gear

കേസ് രേഖകള്‍ തിരുത്തിയെന്ന് മൊഴി; എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഓഫീസില്‍ എസ് ഐ ടി പരിശോധന

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എഡിജിപിയുടെ ഓഫീസില്‍ പരിശോധന നടത്തിയത്

Published

|

Last Updated

തിരുവനന്തപുരം |  ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഓഫീസില്‍ എസ്‌ഐടി പരിശോധന നടത്തി. എഡിജിപിയുടെ ഓഫീസില്‍ വച്ച് കേസ് രേഖകള്‍ തിരുത്തിയെന്ന് കേസിലെ മുന്‍ അന്വേഷണ സംഘം മൊഴി നല്‍കിയ സാഹചര്യത്തിലാണ് പരിശോധന.

 

ഇവിടുത്തെ സന്ദര്‍ശക രജിസ്റ്റര്‍ എസ്‌ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവിയും പോലീസ് ക്ലബിലെ രേഖകളും ശേഖരിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എഡിജിപിയുടെ ഓഫീസില്‍ പരിശോധന നടത്തിയത്.

Content Highlights: The Special Investigation Team searched the office of ADGP MR Ajith Kumar in Thiruvananthapuram. The raid followed statements from former investigators that case documents related to the assault on Youth Congress workers were altered there. Officers seized visitor registers and CCTV footage.

Latest