Connect with us

Kerala

സില്‍വര്‍ ലൈന്‍ പ്രതിഷേധം: കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

Published

|

Last Updated

കൊല്ലം| സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് യു കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

താലൂക്ക് ഓഫീസ് ജംഗ്ഷനില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് എത്തുകയായിരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിനു ചുള്ളിയിലാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.

 

Latest