Connect with us

Kerala

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | നീരൊഴുക്ക് ശക്തമായസാഹചര്യത്തില്‍തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. ഡാമിന്റെ നാലു ഷട്ടറുകള്‍ നാളെ രാവിലെ 80 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി.

 

---- facebook comment plugin here -----

Latest