Connect with us

Ongoing News

അമേരിക്കയിലെ പ്രൈമറി സ്‌കൂളില്‍ വെടിവെപ്പ്; 14 കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

Published

|

Last Updated

ടെക്‌സാസ് | അമേരിക്കയിലെ ടെക്സാസില്‍ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 18 കാരനായ അക്രമി സ്‌കൂളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു.ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളിലാണ് അപകടമുണ്ടായത്. 600ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതെന്ന് കരുതുന്നുതായും ഗവര്‍ണ്ണര്‍ പറഞ്ഞു.

ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അക്രമസംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest