Connect with us

Kerala

പിണറായിസത്തെ തോല്‍പ്പിക്കാന്‍ ഷൗക്കത്തിനാവില്ല: പി വി അന്‍വര്‍

ഷൗക്കത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകാന്‍ നീക്കം നടത്തിയ ആള്‍ എന്നും ആരോപണം

Published

|

Last Updated

നിലമ്പൂര്‍ | പിണറായിസത്തിനെ തോല്‍പ്പിക്കാന്‍ നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാന്‍ ഷൗക്കത്തിന് സാധിക്കില്ലെന്ന് പി വി അന്‍വര്‍. ഷൗക്കത്ത് ഏതാനും മാസം മുമ്പ് ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയാവാന്‍ ചര്‍ച്ച നടത്തിയ ആളാണ്. നിലമ്പൂരിലെ സി പി എം ലോക്കല്‍ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും എതിര്‍ത്തതുകൊണ്ട് അതു നടക്കാതെ പോയതാണെന്നും അദ്ദേഹം പറഞ്ഞു.

ഷൗക്കത്ത് സി പി എമ്മിനോ സര്‍ക്കാറിനോ എതിരെ ഇക്കാലത്തിനിടെ ഫേസ് ബുക്കില്‍ ഒരു വരി എഴുതിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം തൃണമൂല്‍ സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്ന് തുടര്‍ കാര്യങ്ങള്‍ ആലോചിക്കും. തല്‍ക്കാലം ഷൗക്കത്തിനു വേണ്ടി പ്രചാരണത്തിനില്ലെന്നും അന്‍വര്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് താല്‍പര്യമില്ല. ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ വി എസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അന്‍വര്‍ പരസ്യമായി തുറന്നടിച്ചു. നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് അവരുടെ പ്രശ്‌നങ്ങളറിയുന്ന ആളെന്ന നിലയിലാണ് വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യു ഡി എഫിനോട് ആവശ്യപ്പെട്ടത്.

ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരു പ്രതിനിധി ഈ മണ്ഡലത്തില്‍ നിന്ന് ഈയടുത്ത് ഉണ്ടായിട്ടില്ല. മലയോര മേഖലയിലെ യുഡിഎഫിന്റെ അനുകൂല സാഹചര്യം ക്രിസ്ത്യന്‍ കമ്യൂണിറ്റിയെ പരിഗണിക്കാതിരുന്നതോടെ നഷ്ടപ്പെട്ട് പോയി. വി എസ് ജോയിയിലൂടെ അത് മാറ്റിയെടുക്കാമായിരുന്നു. യുഡിഎഫ് ഇത് പരിഗണിക്കുമെന്ന് കരുതിയിരുന്നു. വിഎസ് ജോയിയെ പിന്തുണക്കാന്‍ തക്ക നിലയിലുള്ള ഒരു നേതൃത്വം കോണ്‍ഗ്രസില്‍ ഇല്ലാതെ പോയി.

ഗോഡ് ഫാദര്‍ ഇല്ലാത്ത ജോയിയെ മാറ്റി നിര്‍ത്തുന്നതിലൂടെ മലയോര കര്‍ഷകരെയാകെയാണ് യു ഡി എഫ് മാറ്റി നിര്‍ത്തുന്നത്. കേരളത്തിലിന്ന് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന മേഖലയാണ് മലയോര കര്‍ഷകരുടേത്. അവരെ അവഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും അന്‍വര്‍ തുറന്നടിച്ചു.

 

---- facebook comment plugin here -----

Latest