Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളായ പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 25 വര്‍ഷം കഠിനതടവ്

അമ്മ മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയം ഓട്ടോറിക്ഷയില്‍  ഇരുന്ന കുട്ടികള്‍ക്കു നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

Published

|

Last Updated

തലശ്ശേരി | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമംനടത്തിയ കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് തലശ്ശേരി അതിവേഗ സ്‌പെഷ്യല്‍ കോടതി. കൂത്തുപറമ്പ് കണ്ടംകുന്നിലെ ഓട്ടോഡ്രൈവര്‍ കെ വത്സനെയാണ് ശിക്ഷിച്ചത്.പ്രതി രണ്ടുലക്ഷം രൂപ പിഴയും അടക്കണം. 2020 ആഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവം.

അമ്മക്കൊപ്പം സപ്ലൈക്കോ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സഹോദരങ്ങളായ ഏഴു വയസുകാരിക്കും സംസാരശേഷിയില്ലാത്ത മൂന്നു വയസുകാരിക്കുനേരെയുമാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

അമ്മ മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയം ഓട്ടോറിക്ഷയില്‍  ഇരുന്ന കുട്ടികള്‍ക്കു നേരെ വത്സന്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി എ ബിനു മോഹനാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Latest