Connect with us

Kerala

പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം: പ്രതി റിമാന്‍ഡില്‍

തമിഴ്നാട് കന്യാകുമാരി തിരുവട്ടാര്‍ വള്ളിക്കുട്ടിവിളൈയില്‍ രാജേഷ് (45) ആണ് റാന്നി പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

റാന്നി | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്നാട് കന്യാകുമാരി തിരുവട്ടാര്‍ വള്ളിക്കുട്ടിവിളൈയില്‍ രാജേഷ് (45) ആണ് റാന്നി പോലീസിന്റെ പിടിയിലായത്.

ഈമാസം മൂന്നിന് ഉച്ചയ്ക്ക് അങ്ങാടി പഞ്ചായത്ത് ഓഫീസ് വളപ്പിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടറില്‍ ഇരുന്ന പതിനാറുകാരിയായ കുട്ടിയെ ആംഗ്യം കാട്ടി അരികിലേക്ക് വിളിച്ചവരുത്തിയ ഇയാള്‍ ദേഹത്ത് കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ് ഐ. റെജി തോമസ്, എസ് സി പി ഒ. സുമില്‍, സി പി ഒ. ശൈലേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest