Connect with us

Kerala

എട്ട് വയസുകാരിക്കെതിരായ ലൈംഗികാതിക്രമം: പീഡനം ആസൂത്രിതമെന്ന് പോലീസ്

ക്രിസ്റ്റിന്‍ രാജ് സ്ഥിരം കുറ്റവാളിയാണ്. പ്രതിക്കെതിരെ മുമ്പും സമാനമായ കേസുണ്ട്.

Published

|

Last Updated

ആലുവ | ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ് ആസൂത്രിതമെന്ന് പോലീസ്. മോഷണവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി ക്രിസ്റ്റിന്‍ രാജ് കുട്ടിയുടെ വീട്ടില്‍ എത്തിയത്. പ്രതി കുട്ടിയെ നേരത്തെ കണ്ടുവച്ചിരുന്നു.

കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി നേരത്തെയും വീട്ടില്‍ പോയിരുന്നുവെന്നും പോലീസ് പറഞ്ഞു. ക്രിസ്റ്റിന്‍ രാജ് സ്ഥിരം കുറ്റവാളിയാണ്. പ്രതിക്കെതിരെ മുമ്പും സമാനമായ കേസുണ്ട്.

സെപ്തംബര്‍ മൂന്നിന് പെരുമ്പാവൂരിലെ ഒരു വീട്ടിലെത്തിയ ഇയാള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തി. ജനലിലൂടെ മൊബൈല്‍ മോഷ്ടിച്ചതിനു ശേഷമായിരുന്നു അതിക്രമം. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.