Connect with us

suicide

സീരിയല്‍ നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്.

Published

|

Last Updated

തിരുവനന്തപുരം |  സീരിയല്‍ നടന്‍ രമേശ് വലിയശാല മരിച്ച നിലയില്‍ . ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

രമേശിന് സിനിമാ-സീരീയല്‍-നാടക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്.