Connect with us

International

ഹോര്‍മുസ് തുറക്കുന്നതിനുള്ള നിബന്ധനകളുടെ പട്ടിക തയ്യാറാക്കി വരുന്നു: ഇറാന്‍

ജലപാത വീണ്ടും തുറക്കുന്നതിന് മുമ്പ് ഈ നിബന്ധനകള്‍ അംഗീകരിക്കാന്‍ അമേരിക്ക പ്രായോഗിക നടപടികള്‍ സ്വീകരിക്കണം.

Published

|

Last Updated

തെഹ്‌റാന്‍/വാഷിങ്ടണ്‍ | മധ്യസ്ഥരുടെ അഭ്യര്‍ഥന മാനിച്ച് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള നിബന്ധനകളുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് ഇറാന്‍. ജലപാത വീണ്ടും തുറക്കുന്നതിന് മുമ്പ് ഈ നിബന്ധനകള്‍ അംഗീകരിക്കാന്‍ അമേരിക്ക പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്ന് ഇറാന്‍ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായി പആവശ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന അന്താരാഷ്ട്ര തലത്തില്‍ പ്രതീക്ഷകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഖത്വര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി തെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം, ഇറാനും ഒമാനും തമ്മിലുള്ള കരാറുകള്‍ക്ക് അമേരിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന് ഒരു യു എസ് സര്‍ക്കാര്‍ വക്താവ് ‘അല്‍ ജസീറ’യോട് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറന്നിട്ടുണ്ടെന്നും മൈനുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ ചര്‍ച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും നാവിക ഉപരോധം തുടരുകയാണെന്നും വക്താവ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഗസയിലെ സമാധാനത്തിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന സമിതി (Board of Peace) മുന്നോട്ടുവെച്ച റോഡ്മാപ്പ് നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍, നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ തകരുമെന്നും പുതിയൊരു യുദ്ധത്തിന് തുടക്കമായേക്കാമെന്നും സമിതിയുടെ ഉന്നത പ്രതിനിധി നിക്കോളായ് മ്ലാഡെനോവ് മുന്നറിയിപ്പ് നല്‍കി.

Content Highlights:
Iran is preparing a detailed list of conditions required to keep the Strait of Hormuz open for international maritime traffic. The move comes amid rising geopolitical tensions affecting vital global shipping lanes. Officials emphasize that regional security and economic interests dictate these terms.

 

Latest