Connect with us

National

സുരക്ഷാ പ്രശ്‌നം; കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്നീട്

തിരഞ്ഞെടുപ്പ് നടത്തിപ്പ് അവലോകനത്തിനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍.സുരക്ഷാ കാരണങ്ങളാല്‍ കശ്മീരില്‍ ഒരേസമയം രണ്ടു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. 2019 ഓഗസ്റ്റില്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി.

തിരഞ്ഞെടുപ്പ് നടത്തിപ്പ് അവലോകനത്തിനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുമായി സംഘം ശ്രീനഗറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

---- facebook comment plugin here -----

Latest