Connect with us

Kerala

സുകുമാരന്‍ നായരുമായി സംഘ്പരിവാര്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

ആര്‍ എസ് എസ്, വി എച്ച് പി സംസ്ഥാന നേതാക്കളാണ് സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയത്.

Published

|

Last Updated

ചങ്ങനാശ്ശേരി | എന്‍ എസ് എസ് ജന.സെക്രട്ടറി ജി സുകുമാരന്‍ നായരുമായി സംഘ്പരിവാര്‍ നേതാക്കള്‍ പെരുന്നയിലെ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി. ആര്‍ എസ് എസ്, വി എച്ച് പി സംസ്ഥാന നേതാക്കളാണ് സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയത്.

ആര്‍ എസ് എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ സേതുമാധവന്‍, വി എച്ച് പി സംസ്ഥാന അധ്യക്ഷനും സംവിധായകനുമായ വിജി തമ്പി, അയ്യപ്പ സേവാ സമാജം ഭാരവാഹി എസ് ജെ ആര്‍ കുമാര്‍ എന്നിവരാണ് കൂടിക്കാഴ്ചക്കെത്തിയത്. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സംഘ്പരിവാര്‍ നേതാക്കള്‍ തയ്യാറായില്ല.

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ അഭിപ്രായപ്രകടനത്തിനെതിരെ എന്‍ എസ് എസ് ശക്തമായി പ്രതികരിക്കുകയും ഇന്നലെ തലസ്ഥാനത്ത് നാമജപ യാത്ര നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്താന്‍ എന്‍ എസ് എസ് ആലോചിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് സംഘ്പരിവാര്‍ നേതാക്കളുമായുള്ള ചര്‍ച്ച.

---- facebook comment plugin here -----

Latest