Connect with us

National

സമസ്ത സെന്റിനറി: രാജ്യത്തെ നൂറ് ജില്ലകളിൽ ഐ ഇ ബി ഐ സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകൾ തുറക്കും

തമിഴ്നാട്ടിലെ തിരുപ്പൂരിൽ തുറന്ന ആദ്യ സെൻ്റർ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ഫോട്ടോ അടിക്കുറിപ്പ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഉദ്ഘാടനം ചെയ്ത ഐ. ഇ. ബി .ഐ സ്കിൽ ഡെവലപ്മെൻറ് സെൻ്റർ നാഷണൽ ഡയറക്ടറേറ്റ് പ്രതിനിധി സംഘം സന്ദർശിക്കുന്നു.

ചെന്നൈ|  സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് കേരളേതര സംസ്ഥാനങ്ങളിലെ നൂറു ജില്ലകളിൽ ഇസ്‌ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെന്ററുകൾ ആരംഭിക്കും. ഇതിൻ്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുപ്പൂരിൽ തുറന്ന ആദ്യ സെൻ്റർ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെയും വിശിഷ്യാ പുതു തലമുറയെയും വിദ്യാഭ്യാസപരമായും സാമൂഹികമായും ശാക്തീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ മാനുഷിക വിഭവ ശേഷിയെ ക്രിയാത്മകമായി വളര്‍ത്തിയെടുക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

നിലവാരമുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും ജീവിതവും രാജ്യത്തെ വിശിഷ്യാ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കണം. സ്വദേശത്തേയും വിദേശത്തേയും ഉന്നത തൊഴിലവസരങ്ങളിലേക്ക് ഇന്ത്യയിലെ പുതിയ തലമുറയെ എത്തിക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം. വിദ്യാര്‍ത്ഥികളുടെ വിവിധ നൈപുണ്യ പരിപോഷണത്തിന് ഐ ഇ ബി ഐയുടെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വലിയ മുതല്‍ക്കൂട്ടാകും അദ്ദേഹം പറഞ്ഞു.

നാഷണൽ ഡയറക്ടറേറ്റ് കൺവീനർ ഹസൈനാർ നദ് വി അധ്യക്ഷത വഹിച്ചു. ഖാജാ ഇക്റാം തിരുപ്പൂർ, അൻവർ സേഠ് മേട്ടുപാളയം, നാഷണൽ ഡയറക്ടറേറ്റ് അംഗങ്ങളായ ഡോ അമീൻ മുഹമ്മദ് സഖാഫി, പത്തപ്പിരിയം അബ്ദു റഷീദ് സഖാഫി, ഹുസൈൻ നിസാമി, അബ്ദു ശുക്കൂർ സഅദി , നാസിർ ഹിഷാമി തുടങ്ങിയവർ സംസാരിച്ചു.

Content Highlights:
As part of the Samastha centenary celebrations, the Islamic Educational Board of India plans to launch skill development centers in 100 districts across non-Kerala states. The first center under this initiative was virtually inaugurated in Tiruppur, Tamil Nadu, by Indian Grand Mufti Kanthapuram A P Aboobacker Musliyar. During his speech, he emphasized the vital need to educationally and socially empower rural populations and creatively harness India’s human resources. The project aims to enhance students’ skills, preparing them for advanced career opportunities both within the country and abroad.

Latest