Connect with us

food poison

ഭക്ഷ്യ വിഷബാധയേറ്റു മരിച്ച യുവാവിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി

രക്ത സാമ്പിള്‍ പരിശോധനയിലാണ് ബാക്ടീരിയ സാന്നിധ്യം തിരിച്ചറിഞ്ഞത്

Published

|

Last Updated

കൊച്ചി | ഷവര്‍മ കഴിച്ചതിനു ശേഷം ഭക്ഷ്യ വിഷബാധയേറ്റു മരിച്ച യുവാവിന്റെ രക്തത്തില്‍ സാല്‍മോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കാക്കനാട് വച്ചു കഴിച്ച ഷവര്‍മയി ലൂടെയാണോ ബാക്ടീരിയ ശരീരത്തില്‍ എത്തിയതെന്നുള്ള പരിശോധന നടക്കും.

രക്ത സാമ്പിള്‍ പരിശോധനയിലാണ് ബാക്ടീരിയ സാന്നിധ്യം തിരിച്ചറിഞ്ഞത്. മരിച്ച രാഹുലിന്റെ ഹൃദയത്തില്‍ നിന്നുള്ള രക്തസാമ്പിളും ശേഖരിച്ചിരുന്നു. ഇതേ ദിവസം സണ്‍റൈസ് ആശുപത്രി യില്‍ രണ്ട് പേര്‍ കൂടി ഭക്ഷ്യ വിഷബാധയേറ്റു ചികിത്സ തേടിയതായി ഡി എം ഒക്ക് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി.

19ന് ആറുപേര്‍ വിവിധ സ്ഥലങ്ങളില്‍ ചികിത്സ തേടിയതായി തൃക്കാക്കര മെഡിക്കല്‍ ഓഫീസര്‍ ഡി എം ഒക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭ്യമാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ലഭ്യമായതിനു ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നാണ് കേസ് അന്വേഷിക്കുന്ന തൃക്കാക്കര പോലീസ് അറിയിച്ചു.