Kerala
ശമ്പള വിതരണം; സര്‍ക്കാറിനോട് 50 കോടി ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി
നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ല.
തിരുവനന്തപുരം | ശമ്പള വിതരണത്തിന് സര്‍ക്കാറിനോട് 50 കോടി ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി. സെപ്തംബര്‍ മാസത്തെ ശമ്പളം നല്‍കുന്നതിനാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ഇത്രയും തുക ആവശ്യപ്പെട്ടത്.
ശമ്പളം ഒക്ടോബര്‍ അഞ്ചിന് വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം നല്‍കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.







