Connect with us

Education

സഅദിയ്യ ശരീഅത്ത് കോളജ് ക്ലാസ് ആരംഭം പ്രൗഢമായി

പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യ ശരീഅത്ത് കോളജിലെ ഈ വര്‍ഷത്തെ പഠനാരംഭം പ്രൗഢമായ ചടങ്ങുകളോടെ നടന്നു. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.

ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസമാഈല്‍ ഹാദി തങ്ങല്‍ പാനൂര്‍ നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് നേതൃത്വം നല്‍കി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതം പറഞ്ഞു.

സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റഹ്മാന്‍ സഅദി തുവ്വൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്ല ഫൈസി മൊഗ്രാല്‍, സൈഫുദ്ദീന്‍ സഅദി നെക്രാജെ, അബ്ദുല്‍ അസീസ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.