International
യുക്രൈനില്‍ റഷ്യന്‍ വ്യോമാക്രമണം;14 പേര്‍ കൊല്ലപ്പെട്ടു, ഞെട്ടിപ്പിക്കുന്നതെന്ന് യു എന്‍
ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. നിഷ്ഠൂര നടപടിയാണ് റഷ്യയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് അമേരിക്ക
കീവ് | യുക്രൈനെതിരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. ഞെട്ടിപ്പിക്കുന്ന ആക്രമണമെന്ന് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.
നിഷ്ഠൂര നടപടിയാണ് റഷ്യയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. റഷ്യ ഭീകര രാഷ്ട്രമാണെന്ന് യുക്രൈന്‍ യു എന്‍ പൊതുസഭയില്‍ ആരോപിച്ചു.
യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് യു എന്നില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടു. വിഷയത്തില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന റഷ്യയുടെ ആവശ്യം യു എന്‍ തള്ളി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ജി 7 നേതാക്കള്‍ ഇന്ന് യോഗം ചേരും.







