Connect with us

International

റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച; യു എസ് സ്റ്റേറ്റ് സെക്രട്ടറി സഊദിയിലെത്തി

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് മുന്നോടിയായാണ് സമാധാന ചര്‍ച്ചകള്‍ക്ക് റിയാദ് ആതിഥേയത്വം വഹിക്കുന്നത്.

Published

|

Last Updated

റിയാദ് | റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സഊദി തലസ്ഥാനമായ റിയാദില്‍ എത്തി. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് മുന്നോടിയായാണ് സമാധാന ചര്‍ച്ചകള്‍ക്ക് റിയാദ് ആതിഥേയത്വം വഹിക്കുന്നത്.

മാര്‍ക്കോ റൂബിയോയെ സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

യു എസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് മാര്‍ക്കോ റൂബിയോ സഊദിയിലെത്തിയത്. ട്രംപും പുടിനും തമ്മില്‍ കഴിഞ്ഞാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് സഊദി അറേബ്യ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നത്.

 

---- facebook comment plugin here -----

Latest