Connect with us

Kerala

കോഴിക്കോട്ട് ബേങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു

സ്‌കൂട്ടറിലെത്തിയ ആള്‍ ജീവനക്കാരന്റെ 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് പന്തീരങ്കാവില്‍ വന്‍ കവര്‍ച്ച. ബേങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇന്ന് ഉച്ചക്ക് ഒന്നോടെ പന്തീരങ്കാവിലെ സ്വകാര്യ ബേങ്കില്‍ സ്‌കൂട്ടറിലെത്തിയ ആള്‍ ജീവനക്കാരന്റെ 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

പന്തീരങ്കാവിലെ ഇസാഫ് ബേങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈയില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭച്ചതായി പോലീസ് പറഞ്ഞു. പന്തീരങ്കാവ് പോലീസും കോഴിക്കോട് സിറ്റി പോലീസും പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു.

 

Latest