Connect with us

kerala muslim jamaath

രിഫാഈ ദിനം: കാരുണ്യ ദിനാചരണം വ്യാഴാഴ്ച

ജില്ലയിലെ യൂനിറ്റുകള്‍ കേന്ദ്രീകരിച്ച്‌ പതാക ഉയര്‍ത്തല്‍, രോഗി സന്ദര്‍ശനം, അനുസ്‌മരണ പ്രഭാഷണം, മൗലിദ്‌ ജല്‍സ തുടങ്ങിയവ നടക്കും. 

Published

|

Last Updated

മലപ്പുറം | ശൈഖ്‌ അഹ്‌മദുല്‍ കബീര്‍ രിഫാഈയുടെ വിയോഗ ദിനമായ വ്യാഴാഴ്ച കേരള മുസ്‌ലിം ജമാഅത്ത്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാരുണ്യ ദിനമായി ആചരിക്കും. വൈജ്ഞാനിക സേവനത്തിന്റെയും ആത്മീയ പരിചരണത്തിന്റെയും തിരക്കുപിടിച്ച ജീവിതത്തിനിടയിലും ജീവകാരുണ്യ, സാന്ത്വന, സേവനത്തിന്റെ നിസ്‌തുല മാതൃക തീര്‍ത്ത മഹാനുഭാവനാണ്‌ ശൈഖ്‌ രിഫാഈ.

യൂനിറ്റുകള്‍ കേന്ദ്രീകരിച്ച്‌ പതാക ഉയര്‍ത്തല്‍, രോഗി സന്ദര്‍ശനം, അനുസ്‌മരണ പ്രഭാഷണം, മൗലിദ്‌ ജല്‍സ തുടങ്ങിയവ നടക്കും. മൗലീദ്‌ ജല്‍സയിലും വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ചും ജില്ലാ കമ്മിറ്റിയുടെ കാരുണ്യ നിധിയിലേക്കുള്ള ഫണ്ട്‌ ശേഖരണവുമുണ്ടാകും.

ആ ജീവിതം കൊണ്ട്‌ അടയാളപ്പെടുത്തിയ ആത്മീയതയും നടത്തിയ സേവന പ്രവര്‍ത്തനങ്ങളും പിന്തുടര്‍ന്ന്‌ ശൈഖവര്‍കളുടെ സന്ദേശവും മാതൃകയും ജീവിതത്തില്‍ പകര്‍ത്താനും സമൂഹത്തിന്‌ പകര്‍ന്ന്‌ കൊടുക്കലും ലക്ഷ്യമാക്കിയാണ്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി രിഫാഈ ദിനം കാരുണ്യ ദിനമായി ആചരിച്ചുവരുന്നത്‌ .

Latest