Connect with us

Business

റെഡ്മി 10എ ഇന്ത്യയിലെത്തി; വില 10,000 രൂപയില്‍ താഴെ

4 ജിബി + 64 ജിബി പതിപ്പിലും ഫോണ്‍ വരുന്നു. ഇതിന്റെ വില 9,499 രൂപയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| റെഡ്മിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി10എ ഇന്ത്യയില്‍ അവതരിപ്പിച്ചു. 2020-ല്‍ രാജ്യത്ത് അരങ്ങേറിയ റെഡ്മി 9എയുടെ പിന്‍ഗാമിയാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍. മുന്‍ഗാമിയുമായി ഈ ഫോണിന് ചില സമാനതകളുണ്ട്. അതേ മീഡിയടെക് ഹെലിയോ ജി25 എസ്ഒസി, ഒരു 13 മെഗാപിക്‌സല്‍ പിന്‍ കാമറ എന്നിവയാണ് അവ. റെഡ്മി 9 എയില്‍ ലഭ്യമായ 32 ജിബിക്ക് പകരം 64 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് പുതിയ ഫോണിന്റെ സവിശേഷത.

റെഡ്മി 10എയുടെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,499 രൂപയാണ് വില. 4 ജിബി + 64 ജിബി പതിപ്പിലും ഫോണ്‍ വരുന്നു. ഇതിന്റെ വില 9,499 രൂപയാണ്. റെഡ്മി10എ ഏപ്രില്‍ 26ന്12 മണി മുതല്‍ ഷവോമി വെബ്‌സൈറ്റ് വഴിയും ഔദ്യോഗിക സ്റ്റോറുകള്‍ വഴിയും രാജ്യത്ത് വാങ്ങാന്‍ ലഭ്യമാകും. ചാര്‍ക്കോള്‍ ബ്ലാക്ക്, സീ ബ്ലൂ, സ്ലേറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുക.

ഡ്യുവല്‍ സിം ഉള്ള (നാനോ) റെഡ്മി 10എ ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5ലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 6.53-ഇഞ്ച് എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേ, 20:9 വീക്ഷണാനുപാതവും വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് എന്നിവ ഫോണില്‍ ഉള്‍ക്കൊള്ളുന്നു. ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ ജി25 എസ്ഒസി ആണ് ഫോണിന് കരുത്ത് പകരുന്നത്. എഫ്/2.2 അപ്പേര്‍ച്ചറും എല്‍ഇഡി ഫ്‌ളാഷും ഉള്ള ഒറ്റ 13-മെഗാപിക്‌സല്‍ കാമറ പിന്‍ഭാഗത്തുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി, റെഡ്മി 10എയ്ക്ക് 5-മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ മുന്‍വശത്തുണ്ട്. റെഡ്മി 10എയില്‍ 5,000എംഎഎച്ച് ബാറ്ററി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇത് 10ഡബ്ല്യു ചാര്‍ജറുമായാണ് വരുന്നത്.

 

---- facebook comment plugin here -----

Latest