Connect with us

Kerala

കീക്കൊഴൂര്‍ രഞ്ജിത കൊലക്കേസ്: പ്രതി അതുല്‍ സത്യന് ജീവപര്യന്തം തടവുശിക്ഷ

മക്കളുടെ മുന്നിലിട്ടാണ് പ്രതി രഞ്ജിതയെ ക്രൂരമായി വെട്ടിക്കൊന്നത്.

Published

|

Last Updated

പത്തനംതിട്ട| റാന്നി കീക്കൊഴൂര്‍ രഞ്ജിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കീക്കൊഴൂര്‍ സ്വദേശി രഞ്ജിതയെ വെട്ടിക്കൊന്ന കേസിലാണ് പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ചത്. 2023 ജൂണ്‍ 24 നായിരുന്നു കേസിനാസ്പദമായ സംഭവം.

രഞ്ജിതയുടെ അച്ഛനെയും അമ്മയെയും പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മക്കളുടെ മുന്നിലിട്ടാണ് പ്രതി രഞ്ജിതയെ ക്രൂരമായി വെട്ടിക്കൊന്നത്. മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള അതുല്‍ സത്യനെതിരെ രഞ്ജിത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയത്.

Content Highlights:
The Pathanamthitta District Sessions Court has sentenced Athul Sathyan to life imprisonment for the brutal murder of Ranjitha in Keekozhur, Ranni. The incident, which occurred on June 24, 2023, involved the accused hacking Ranjitha to death in front of her children and injuring her parents. The court delivered the verdict based on strong evidence, noting that the motive was revenge for a previous police complaint filed by the victim against the accused.

Latest