Kerala
റെയില്‍വേ ഡെവലപ്‌മെന്റ് കലക്ടീവ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
ഓഫീസിന്റെ പ്രവര്‍ത്തനം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലും, എന്‍ ആര്‍ ഡി സി മുഖ്യ രക്ഷാധികാരിയുമായ പി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
നീലേശ്വരം | റെയില്‍വേ ഡെവലപ്‌മെന്റ് കലക്ടീവ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. നീലേശ്വരം മെയിന്‍ ബസാറില്‍ കൃഷി ഭവന്റെ അടുത്തുള്ള വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിന്റെ പ്രവര്‍ത്തനം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലും, എന്‍ ആര്‍ ഡി സി മുഖ്യ രക്ഷാധികാരിയുമായ പി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
എന്‍ ആര്‍ ഡി സി പ്രസിഡന്റ് കെ എം ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍ ആര്‍ ഡി രക്ഷാധികാരി ഡോ വി സുരേശന്‍, സി എം സുരേഷ്‌കുമാര്‍, എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി എം സുരേന്ദ്രനാഥ്, സിബു പി ജോര്‍ജ് പ്രസംഗിച്ചു.
എന്‍ ആര്‍ ഡി സി സെക്രട്ടറി എന്‍ സദാശിവന്‍ സ്വാഗതവും, ട്രഷറര്‍ എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.


