Connect with us

National

രാഹുല്‍ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും: ലളിത് മോദി

അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

Published

|

Last Updated

ലണ്ടന്‍| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് മോദി. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി പറഞ്ഞു. യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാരാണെന്നും ലളിത് മോദി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

എന്തു കാരണത്താലാണ് ഞാന്‍ ഒളിച്ചോടിയവനാണെന്ന് മുദ്രകുത്തുന്നതെന്ന് ലളിത് മോദി ചോദിച്ചു. ഇതുവരെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ സാധാരണ പൗരന്‍ തന്നെയാണെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.

തനിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്നും ലളിത് മോദി പറഞ്ഞു. നിയമവ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് താനെന്ന് ആവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. പ്രതിപക്ഷ നേതാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ തനിക്കെതിരെ പകപോക്കല്‍ നടത്തുകയാണെന്നും ലളിത് മോദി ആരോപിച്ചു.

രാഹുല്‍ ഗാന്ധിയെ യുകെയിലെ കോടതി കയറ്റും. തെളിവുകളുമായി രാഹുലിന് ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ലളിത് മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ ടാഗ് ചെയ്തുകൊണ്ടാണ് ട്വിറ്ററിലൂടെ ലളിത് മോദി പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.

 

 

 

Latest