Connect with us

Quran recitation competition

ഖുര്‍ആന്‍ പാരായണ മത്സരത്തിന് സമാപനം

250 ലേറെ മത്സരാര്‍ഥികള്‍ പങ്കെടുത്തു

Published

|

Last Updated

അബൂദബി | മൂന്നു ദിവസം നീണ്ടു നിന്ന അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തിന് ഉജ്ജ്വല സമാപനം. 12 നും 20 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നടത്തിയ മത്സരത്തില്‍ ഷൈഫ് അലി സിദ്ദീഖ് ഒന്നും മുഹമ്മദ് ബിലാല്‍ രണ്ടും മുഹമ്മദ് ഷംവീല്‍ മൂന്നാം സ്ഥാനവും നേടി.

10 നും18 നും ഇടയിലുള്ള പെണ്‍കുട്ടികളില്‍ ഹുദാ ജാബിര്‍ ഒന്നും എം ജെ ഫിര്‍ദൗസ് രണ്ടും നുസ്ഹ സുഹൈല്‍ മൂന്നാം സ്ഥാനവും നേടി. 21 നും 50 നും ഇടയിലുള്ള പുരുഷന്മാര്‍ക്ക് നടത്തിയ മത്സരത്തില്‍ കെ ടി അബ്ദുല്‍ ബാസിത്ത് ഒന്നും മുഹമ്മദ് ആസാദ് രണ്ടും അഹമ്മദ് ഹനീഫ് മൂന്നാം സ്ഥാനവും നേടി. യു എ ഇ യില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ഇസ്ലാമിക് സെന്റര്‍ റിലീജിയന്‍സ് വിഭാഗം ഖുര്‍ആന്‍ മത്സരം സീസണ്‍ 3 നടത്തിയത്.

250 ലേറെ മത്സരാര്‍ഥികള്‍ പങ്കെടുത്തു.റംസാന്‍ മാസത്തിലെ ആത്മീയമായ അന്തരീക്ഷത്തില്‍ നടത്തിയ ഖുര്‍ആന്‍ മത്സരത്തിനായി പ്രത്യേകമായി ഒരുക്കിയ വേദിയാണ് സജ്ജീകരിച്ചത് . യു എ ഇ ഭരണാധികാരിയുടെ റമദാന്‍ അതിഥി മുനീര്‍ ഹുദവി വിളയില്‍ പ്രമുഖ പ്രഭാഷകന്‍ നൗഷാദ് ബാഖവി എന്നിവര്‍ അതിഥികളായിരുന്നു. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവഹാജിയുടെ അധ്യക്ഷതയില്‍ സേഫ് ലൈന്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

ആല്‍ബസ്മ എഡ്യൂക്കേഷന്‍ സി ഇ ഒ അഷ്റഫ് അദീബ് ഗ്രൂപ്പ് മാനേജര്‍ എന്‍ജിനീയര്‍ വസിര്‍ ഹുസൈന്‍, കെ എം സി സി പ്രസിഡന്റ് ശുകൂര്‍ അലി കല്ലുങ്ങല്‍, സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ തങ്ങള്‍ എം ഹിദായത്തുള്ള ബഷീര്‍ ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി സ്വാഗതവും റിലീജിയസ് സെക്രട്ടറി അഷ്റഫ് ഹാജി വാരം നന്ദിയും പറഞ്ഞു. യൂ എ ഇ യിലെ പ്രമുഖ മത പണ്ഡിതാരായ ഡോ. അഹ്മദ് ബകര്‍ അഹ്മദ്, ഡോ. മുഹമ്മദ് സൈന്‍ അഹ്മദ്, സയ്യിദത് നാഹിദ് സാലിം അഹ്മദ് അവാക്കി എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസും അവാര്‍ഡും നല്‍കി.

 

Latest