Connect with us

Kerala

'അവര്‍ പ്രവര്‍ത്തിച്ചത് മരണ സ്‌ക്വാഡുകള്‍ പോലെ'

ഇത്തരത്തിലുള്ള ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മൂന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം

Published

|

Last Updated

തിരുവനന്തപുരം |  നവകേരള സദസ് ബഹിഷ്‌ക്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ജനം അംഗീകരിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരിപാടി അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീഴുകയാണ്, മരണസ്‌ക്വാഡുകള്‍ പോലെയായിരുന്നു അവരെന്നും ഗോവിന്ദന്‍ പറഞ്ഞു. അത് വളരെ ബോധപൂര്‍വം ചെയ്ത കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മൂന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം

നവകേരള സദസ് വലിയ മുന്നറ്റം സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ അതിനെ എങ്ങനെ ജനങ്ങളുടെ മുന്നില്‍ മറയ്ക്കുക എന്നതാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളും അതിനൊപ്പമുള്ള മാധ്യമങ്ങളും ഗവേഷണം നടത്തുന്നത്. സര്‍ക്കാര്‍ ഇത്തരമൊരു പരിപാടി നടത്താന്‍ തീരുമാനമെടുത്തത് തന്നെ ബൂര്‍ഷ്വാപാര്‍ട്ടികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ള പ്രചാരണം തുറന്നുകാണിക്കാനാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

Latest