Connect with us

Ongoing News

ദുബൈയിൽ 88 ശതമാനം സ്ഥലങ്ങളിലേക്ക് പൊതു ബസ് സേവനം

ഈ വർഷം, 13 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് പുതിയ പാതകൾ കൂടി ചേർത്ത് സമർപ്പിത ബസ്, ടാക്‌സി പാതകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആർ ടി എ നടപ്പിലാക്കും.

Published

|

Last Updated

ദുബൈ| ദുബൈയിൽ 88 ശതമാനം സ്ഥലങ്ങളിലേക്ക് പൊതു ബസ് സേവനമായെന്ന് ആർ ടി എ ചെയർമാൻ മതർ അൽ തായർ അറിയിച്ചു. 2024 ൽ 18.8 കോടി യാത്രക്കാർ ബസ് സർവീസ് ഉപയോഗിച്ചു. 2023 നെ അപേക്ഷിച്ച് എട്ട് ശതമാനം വളർച്ച പ്രതിഫലിപ്പിക്കുന്നു. ബസുകൾ 11,000 പ്രതിദിന യാത്രകൾ പൂർത്തിയാക്കി. 333,000 കിലോമീറ്റർ സഞ്ചരിച്ചു. ട്രാഫിക് സിഗ്‌നലുകളിൽ ബസ് മുൻഗണനാ സംവിധാനം ഏർപ്പെടുത്തിയതോടെ ബസുകളുടെ സമയനിഷ്ഠ 12 ശതമാനം വർധിച്ചു.
187 റൂട്ടുകളിലായി 1,390 ബസുകൾ സർവീസ് നടത്തുന്നു. പൊതു ബസ് സർവീസിൽ സ്മാർട്ട്, നിർമിത ബുദ്ധി ഉപയോഗം വിപുലീകരിക്കപ്പെട്ടു. പ്രകടനം മെച്ചപ്പെടുത്തുകയും ചെലവ് കുറക്കുകയും ചെയ്തു. ഷെഡ്യൂളുകൾ മികച്ച രീതിയിൽ പാലിക്കുന്നത് ഉറപ്പാക്കി. ഉപഭോക്തൃ സംതൃപ്തി വർധിപ്പിച്ചു. പൊതു ബസ് സർവീസ് മെച്ചപ്പെടുത്തുന്നതിന് ആർ ടി എ പ്രതിജ്ഞാബദ്ധമാണ്. ദുബൈ മെട്രോയുമായി സംയോജിപ്പിച്ച് കൊണ്ട് താമസ, വാണിജ്യ, വ്യവസായ മേഖലകൾ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മെട്രോ, ട്രാം, ടാക്‌സികൾ തുടങ്ങിയ മറ്റ് ഗതാഗത മാർഗങ്ങളുമായി ബസുകൾ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു.
ആറ് പുതിയ പാതകൾ കൂടി
ഈ വർഷം, 13 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് പുതിയ പാതകൾ കൂടി ചേർത്ത് സമർപ്പിത ബസ്, ടാക്‌സി പാതകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആർ ടി എ നടപ്പിലാക്കും. ഈ വിപുലീകരണത്തോടെ, സമർപ്പിത പാതകളുടെ ആകെ നീളം 20 കിലോമീറ്ററിലെത്തും. യാത്രക്കാരുടെ എണ്ണം പത്ത് ശതമാനം വർധിപ്പിക്കും. സമയനിഷ്ഠ 42 ശതമാനം മെച്ചപ്പെടുത്തും. യാത്രാ സമയം 41 ശതമാനം കുറക്കും. കൂടുതൽ പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കും. നഗര, ഗ്രാമപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന 110 റൂട്ടുകൾ, 64 മെട്രോ ലിങ്ക് റൂട്ടുകൾ, 13 ഇന്റർസിറ്റി റൂട്ടുകൾ, ഗ്ലോബൽ വില്ലേജ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള സീസണൽ റൂട്ടുകൾ എന്നിവയുൾപ്പെടെ 187 റൂട്ടുകളിലായി 1,390 ബസുകളുടെ സർവീസ് നടത്തുന്നു. പ്രതിദിനം 11,000 യാത്രകൾ പൂർത്തിയാക്കുന്നു.’ അദ്ദേഹം അറിയിച്ചു.
---- facebook comment plugin here -----

Latest