Connect with us

jamia nisamiyya

ജാമിഅ നിസാമിയ്യ ബിരുദ ദാന സമ്മേളനത്തിന് പ്രൗഢ സമാപനം

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാനവും അനുഗ്രഹ പ്രഭാഷണവും നടത്തി.

Published

|

Last Updated

കോഴിക്കോട് | തെന്നിന്ത്യയിലെ പുരാതന ഇസ്ലാമിക സർവകലാശാലയായ ഹൈദരാബാദ് ജാമിഅ നിസാമിയ്യയിൽ നിന്നും പഠനം പൂർത്തിയാക്കിയ മലയാളികൾക്കുള്ള ബിരുദ ദാനവും സ്ഥാനവസ്ത്ര വിതരണവും മർകസ് നോളജ് സിറ്റിയിൽ പ്രൗഢമായി സമാപിച്ചു. കേരളത്തിൽ വെച്ച് നിസാമിയ്യ ബിരുദ ദാന പരിപാടികൾ നടക്കുന്നത് ഇതാദ്യമായാണ്.

കേരളാ നിസാമീസ് അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് സലാഹുദ്ധീൻ ബുഖാരി നിസാമിയുടെ അധ്യക്ഷതയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് ദാനവും അനുഗ്രഹ പ്രഭാഷണവും നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. നോളജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ജാമിഅ നിസാമിയയിലെ പ്രൊഫസർമാരായ മൗലാനാ ഖാലിദ് അസ്ഹരി, മുഫ്തി വാഹിദ് അലി അസ്ഹരി മുഖ്യാതിഥികളായി.

ഡോ. അബൂബക്കർ നിസാമി, സൈനുദ്ദീൻ നിസാമി കുന്ദമംഗലം, സൈതലവി നിസാമി അൽ അർശദി, ഇസ്ഹാഖ് നിസാമി, ജഅഫർ നിസാമി, അബ്ദുൽ കരീം നിസാമി, എ സി എസ് ശാഫി നിസാമി, ഇർശാദ് നിസാമി, ഡോ. നൗഫൽ നിസാമി, ഡോ. ഫസലൂർറഹ്മാൻ നിസാമി, ശാഹിദ് നിസാമി പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ നിസാമികളെ അനുമോദിച്ചു. നിസാമിയ്യ സ്ഥാപകൻ സയ്യിദ് അൻവാറുല്ല ഫാറൂഖി തങ്ങളുടെ ഉറൂസിൻ്റെ ഭാഗമായുള്ള മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി
---- facebook comment plugin here -----

Latest