Connect with us

Malappuram

പ്രവാചകരുടെ സ്നേഹ ലോകം: എസ് വൈ എസ് പുസ്തക ചർച്ചക്ക് തുടക്കം

ഈ മാസം മുഴുവൻ സർക്കിൾ കേന്ദ്രങ്ങളിലും നടക്കുന്ന ചർച്ചാ വേദികൾക്ക് പ്രമുഖർ നേതൃത്വം നൽകും.

Published

|

Last Updated

മലപ്പുറം | “പ്രവാചകരുടെ സ്നേഹ ലോകം” എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുസ്‌തക ചർച്ചയുടെ ജില്ലാതല ഉദ്ഘാടനം പ്രൗഢമായി. അരീക്കോട് സോണിലെ ഊർങ്ങാട്ടിരി സർക്കിളിലെ കിണറടപ്പനിൽ നടന്ന പരിപാടി എസ് വൈ എസ് ഈസ്‌റ്റ്‌ ജില്ലാ സെക്രട്ടറി പി ടി നജീബ് ഉദ്ഘാടനം ചെയ്തു.

മുബാറക് ബുഖാരി അധ്യക്ഷത വഹിച്ചു. ചർച്ചക്ക് എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ് അസ്ഹരി, കെ സി അലി, ഇർശാദ് സൈനി, മർശിദ് ഇരിയാട്ടുപറമ്പ് നേതൃത്വം നൽകി. ഈ മാസം മുഴുവൻ സർക്കിൾ കേന്ദ്രങ്ങളിലും നടക്കുന്ന ചർച്ചാ വേദികൾക്ക് പ്രമുഖർ നേതൃത്വം നൽകും.