Connect with us

From the print

നീറ്റ് പി ജി ചോദ്യപേപ്പർ തയ്യാറാക്കുക പരീക്ഷക്ക് തൊട്ടുമുന്പ്

പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ ചോർന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചത്

Published

|

Last Updated

ന്യൂഡൽഹി | ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ്- പി ജി ഈ മാസം നടത്തും. ചോദ്യപേപ്പർ രണ്ട് മണിക്കൂർ മുമ്പ് മാത്രമേ തയ്യാറാക്കുകയുള്ളൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തുന്നതെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് പ്രതികരണം നടത്തിയത്.

കഴിഞ്ഞ മാസം 23നാണ് നീറ്റ്- പി ജി നടത്താൻ നിശ്ചയിച്ചിരുന്നത്. പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ ചോർന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചത്.

---- facebook comment plugin here -----

Latest