Connect with us

Kerala

പോപ്പുലര്‍ ഫ്രണ്ട് കേസ്; കൊല്ലത്ത് ഇന്നും എന്‍ ഐ എ റെയ്ഡ്

ചൊവ്വാഴ്ച പുലര്‍ച്ചെ കൊല്ലം ചവറയില്‍ നടന്ന റെയ്ഡില്‍ ഒരാളെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തിരുന്നു

Published

|

Last Updated

കൊല്ലം  | പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊല്ലത്ത് എന്‍ഐഎ സംഘം റെയ്ഡ് നടത്തി. പിഎഫ്ഐ പ്രവര്‍ത്തകനായ ചാത്തനാംകുളം സ്വദേശി നിസാറുദ്ദീന്റെ വീട്ടിലാണ് ഇന്ന് പരിശോധന നടന്നത്.റെയ്ഡില്‍ ഡയറിയും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തതായാണ് അറിയുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ കൊല്ലം ചവറയില്‍ നടന്ന റെയ്ഡില്‍ ഒരാളെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തിരുന്നു. ചവറ സ്വദേശി മുഹമ്മദ് സാദിഖിനെയാണ് കസ്റ്റഡിയിലെടുത്തത്.

Latest