Connect with us

periya murder case

പെരിയ ഇരട്ടക്കൊലക്കേസ്: വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് സ്ഥാനം തെറിച്ചു

പ്രമോദ് പെരിയയെ ചുമതലകളില്‍ നിന്ന് നീക്കി. കെ വി ഭക്തവത്സലനാണ് പകരം ചുമതല

Published

|

Last Updated

കാസര്‍ക്കോട് | പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ ചുമതലകളില്‍ നിന്ന് നീക്കി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്. ഇത് വിവാദമായതോടെ കെ പി സി സിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തത് അച്ചടക്ക ലംഘനമാണെന്നു കണ്ടെത്തിയാണ് നടപടി.

അന്വേഷണ വിധേയമായാണ് ഇപ്പോഴത്തെ നടപടി. തുടര്‍ന്നുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഡി സി സി പ്രസിഡന്റ് അറിയിച്ചു. യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം ജില്ലയില്‍ സി പി എമ്മിനെതിരെ കോണ്ഗ്രസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായിരുന്നു. മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത് പാര്‍ട്ടിക്ക് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടിയാണ് നടപടി.

Latest