Connect with us

kk shailaja

ക്രിമിനല്‍ സ്വഭാവമുള്ളവരെ ആ നിലയില്‍ കണ്ടാല്‍ മതി: കെ കെ ശൈലജ

നല്ല പശ്ചാത്തലം ഉള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാര്‍ ഉണ്ട്

Published

|

Last Updated

കണ്ണൂര്‍ | ഏതു നല്ല പശ്ചാത്തലം ഉള്ളവരായാലും ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ആ നിലയില്‍ കണ്ടാല്‍ മതിയെന്ന് വടകര എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ.

പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരാണ്. അവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ല. നല്ല പശ്ചാത്തലം ഉള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാര്‍ ഉണ്ട്. സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു.

മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തനിക്കെതിരെ ഉന്നയിക്കാന്‍ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യു ഡി എഫിന്റെ പ്രചാരണം.പാനൂര്‍ സ്‌ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് യു ഡി എഫ് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് കെ കെ ശൈലജയുടെ മറുപടി.

ബോംബ് നിര്‍മ്മാണത്തിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ വിനീഷ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

 

 

Latest