Connect with us

Kerala

ഗതാഗത നിയമ ലംഘനം നടത്താത്തവര്‍ എ ഐ ക്യാമറകളെക്കുറിച്ച് പേടിക്കേണ്ട: എസ് ശ്രീജിത്ത്

നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയില്‍ പതിയുക

Published

|

Last Updated

 

തിരുവനന്തപുരം : ഗതാഗത നിയമ ലംഘനം നടത്താത്തവര്‍ എ ഐ ക്യാമറകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നു ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്.

മോട്ടോര്‍ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നല്‍കുന്നതും പിഴയീടാക്കുന്നതും. നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ല. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എ ഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നത്. ഗതാഗത നിയമ ലംഘനം പിടികൂടാനായി സംസ്ഥാനത്ത് നാളെ മുതലാണ് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക.

ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്. മൂന്നാമത്തെ യാത്രക്കാരന്‍ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല. കാറുകളില്‍ പിറകിലിരിക്കുന്നവര്‍ക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങള്‍.

ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും കാറുകളില്‍ സഞ്ചരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാലും അമിത വേഗത്തില്‍ പോയാലും ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചാലും വലിയ തുക പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടയ്ക്കാന്‍ പോകുമ്പോള്‍ പിടിവീഴും. അല്ലെങ്കില്‍ വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പിടികൂടും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരുല പിഴയും നല്‍കേണ്ടി വരും. തുടര്‍ച്ചായി ഫൈന്‍ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം.

 

Latest