Connect with us

Kerala

അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം

പള്ളിക്കല്‍, വാമനപുരം നദികളിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

പത്തനംതിട്ട | ജില്ലയിലെ അച്ചന്‍കോവില്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. പള്ളിക്കല്‍, വാമനപുരം നദികളിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാന ജലസേചന വകുപ്പിന്റെ കോന്നി ജിഡി, മൈലാംമൂട് എന്നീ സ്റ്റേഷനുകളുടെ പരിധിയില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ അധികൃതരുടെ നിര്‍ദേശാനുസരണം നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

 

---- facebook comment plugin here -----

Latest