Connect with us

Kerala

നെടുമ്പാശേരിയില്‍ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം

Published

|

Last Updated

കൊച്ചി  | നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 666 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ജാഫര്‍മോന്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

പരിശോധനയില്‍ ഇയാളുടെ സോക്‌സില്‍ നിന്ന് സ്വര്‍ണ ചെയിനുകളും കണ്ടെടുത്തു.

 

Latest