Connect with us

Saudi Arabia

പക്ഷാഘാതം; തുര്‍ക്കി ഹജ്ജ് തീര്‍ഥാടകന്റെ ജീവന്‍ രക്ഷിച്ചു

പക്ഷാഘാതത്തെ തുടര്‍ന്ന് അവശനിലയായ 70 കാരനാണ് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ വിദഗ്ധ മെഡിക്കല്‍ സംഘം രക്ഷകരായത്.

Published

|

Last Updated

മക്ക | ഹജ്ജ് കര്‍മ്മത്തിനെത്തിയ തുര്‍ക്കി തീര്‍ഥാടകന്റെ ജീവന്‍ രക്ഷിച്ച് ആരോഗ്യപ്രവര്‍ത്തകര്‍. പക്ഷാഘാതത്തെ തുടര്‍ന്ന് അവശനിലയായ 70 കാരനാണ് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ വിദഗ്ധ മെഡിക്കല്‍ സംഘം രക്ഷകരായത്.

അടിയന്തര ശസ്ത്രക്രിയക്ക് ശേഷം രോഗി ഒരു മണിക്കൂറിനുള്ളില്‍ തന്നെ സംസാരിക്കുകയും കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തു.

ഇദ്ദേഹത്തെ നിരീക്ഷണത്തിനായി തീവ്ര ന്യൂറോളജിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest