Connect with us

pala student killing

പാലായില്‍ സഹപാഠിയുടെ കഴുത്തറുത്തത് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്

പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ് പി

Published

|

Last Updated

കോട്ടയം | പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിഅഭിഷേക് സഹപാഠി നിഥിനയുടെ കഴുത്തറുത്തത് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണെന്ന് പോലീസ്. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് പ്രതിയുമായി അടുപ്പമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തമല്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോട്ടയം എസ് പി ഡി ശില്‍പ പറഞ്ഞു.

കൊലപാതകം നടക്കുമ്പോള്‍ സമീപമുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണെന്നും എസ് പി പറഞ്ഞു. രാവിലെ ക്യാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നതായും കണ്ടു. ഇതോടെ ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചത്. ചോര ചീറ്റുന്നത് മാത്രമാണ് പിന്നീട് കണ്ടതെന്നും കോളജിലെ സുരക്ഷാ ജീവനക്കാരനായ ജോസ് പറഞ്ഞു.ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 1.30 ഓടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷ്‌ക്ക് എത്തിയ നിഥിനയെ അഭിഷേക് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവസമയം ക്യാമ്പസിലുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

 

 

---- facebook comment plugin here -----

Latest