Connect with us

Kerala

പാലക്കാട് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

ബൈക്ക് യാത്രക്കാരായ നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി (60) സന്തോഷ് (40) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

പാലക്കാട്| പാലക്കാട് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. പാലക്കാട് ജില്ലയിലെ മേലാര്‍കാട് പുളിഞ്ചുവടിന് സമീപത്ത് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി (60) സന്തോഷ് (40) എന്നിവരാണ് മരിച്ചത്.

ആലത്തൂര്‍ ഭാഗത്തുനിന്ന് നെന്മാറയിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനിന്റെ വലതുവശത്ത് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ബൈക്ക് യാത്രികര്‍ റോഡിലേക്ക് തെറിച്ചുവീണു.  ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

 

 

Latest