Connect with us

ഫുട്‌ബോളിന്റെ രാഷ്ട്രീയമെന്താണ്? ആ കളിയിൽ എത്രമാത്രം കാര്യമുണ്ട്? സത്യമുണ്ട്, വികാരമുണ്ട്, ഭ്രാന്തുണ്ട്? എല്ലാ ചോദ്യങ്ങൾക്കുമായി ഒറ്റ ഉത്തരമുണ്ട്. 2005 ഒക്‌ടോബർ എട്ട്. അന്നാണ് സുഡാനെ തോൽപ്പിച്ച് ഐവറി കോസ്റ്റ് ദേശീയ ടീം ലോകകപ്പ് യോഗ്യരായത്. ആഭ്യന്തര സംഘർഷത്തിൽ നൂറു കണക്കിന് മനുഷ്യർ മരിച്ചു വീണ ഐവേറിയൻ മണ്ണിന് ചോരയുടെ മണമായിരുന്നു ആ ദിനങ്ങളിൽ. കൊന്നും മരിച്ചും വീഴാൻ നിൽക്കുന്ന ആ മനുഷ്യർക്കിടയിലേക്ക് ദിദിയർ ദ്രോഗ്ബയെന്ന ഫുട്‌ബോൾ നായകന്റെ വാക്കുകൾ പെയ്തിറങ്ങി. “പ്രിയപ്പെട്ടവരേ ആയുധം താഴെ വെക്കൂ.നമുക്ക് ജയിക്കേണ്ടേ?’ ഒരു നിമിഷം. പകയുടെ കൊടികൾ മുഴുവൻ താഴ്ന്നു. യു എൻ ഇടപെട്ടിട്ടും സാധ്യമാകാത്ത വെടിനിർത്തൽ നിലവിൽ വന്നു.

 

വീഡിയോ കാണാം

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest