Connect with us

OMICRON

ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാമത്തെ കേസ്

സിംബാബ്‌വെയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തിലെ ജാംനഗറില്‍ കൊറോണവൈറസ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സിംബാബ്‌വെയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൂന്നാമത്തെ ഒമിക്രോണ്‍ കേസാണ് ഗുജറാത്തില്‍ സ്ഥിരീകരിച്ചത്.

ജാംനഗര്‍ സ്വദേശിയായ 72കാരനിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ സാമ്പിള്‍ ജിനോം സീക്വന്‍സിംഗിന് അയക്കുകയായിരുന്നു. ഇദ്ദേഹം താമസിച്ച സ്ഥലം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

മാത്രമല്ല, ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മറ്റ് രണ്ട് ഒമിക്രോണ്‍ കേസുകള്‍ ബെംഗളൂരുവിലായിരുന്നു. 46കാരനായ ഡോക്ടര്‍ക്കും 66കാരനായ ആഫ്രിക്കന്‍ പൗരനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്.

Latest