Connect with us

Qatar World Cup 2022

താരമായി വീണ്ടും ഒച്ചോവ; പോളണ്ടിനെ സമനിലയില്‍ തളച്ച് മെക്‌സിക്കോ

'അത്ഭുത ഗോളി' ഒച്ചാവോ തടയുകയായിരുന്നു.

Published

|

Last Updated

ദോഹ | തിരമാല കണക്കെ ആര്‍ത്തിരമ്പി വന്ന മെക്‌സിക്കോയുടെ മുന്നില്‍ ഗോള്‍ നേടാനാകാതെ പോളണ്ട്. ഗോളെന്നുറപ്പിച്ച പെനാല്‍റ്റി തടഞ്ഞ് മെക്‌സിക്കന്‍ ഗോളി ഗ്വില്ലെര്‍മോ ഒച്ചോവ താരമാകുകയും ചെയ്തു. ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിലാണ് പോളണ്ടിന് പെനാല്‍റ്റി കിക്കെടുക്കാന്‍ അവസരം ലഭിച്ചത്. 54ാം മിനുട്ടില്‍ മെക്‌സിക്കോയുടെ ഹെക്ടര്‍ മൊറിനോയാണ് ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തത്. വാര്‍ തീരുമാനപ്രകാരമായിരുന്നു പെനല്‍റ്റി. ഹെക്ടറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

പോളണ്ടിന്റെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് പെനാല്‍റ്റി കിക്കെടുത്തത്. എന്നാല്‍, ‘അത്ഭുത ഗോളി’ ഒച്ചാവോ തടയുകയായിരുന്നു. മുന്‍ ലോകകപ്പുകളിലും ഒച്ചാവോ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു. ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും വല മാത്രം കുലുങ്ങിയില്ല. കടലിന് സമീപത്തുള്ള 974 സ്റ്റേഡിയം എന്നറിയപ്പെടുന്ന കണ്ടെയ്നറുകൾ അടുക്കിവെച്ച സ്റ്റേഡിയത്തിലായിരുന്നു മത്സരം.