Wayanad
'നിയമഗോത്രം' പദ്ധതിക്ക് തുടക്കമായി
ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്ലാറ്റ്, ക്ലീ തുടങ്ങിയ ലോ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി
കല്‍പ്പറ്റ | വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ഐ ടി ഡി പി വയനാടിന്റെയും മര്‍കസ് ലോ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘നിയമഗോത്രം’ പദ്ധതിക്ക് തുടക്കമായി. ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ക്ലാറ്റ്, ക്ലീ തുടങ്ങിയ ലോ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി. വയനാട് ജില്ലാ കോടതി ഹാളില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലാ കുടുംബ കോടതി ജഡ്ജ് കൃഷ്ണകുമാര്‍ കെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ വയനാട് ഡി.എല്‍.എസ്.എ. സെക്രട്ടറി അനിത ആര്‍, മര്‍കസ് ലോ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സി. അബ്ദുല്‍ സമദ്, പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള, ഐ ടി ഡി പി പ്രോജക്ട് ഓഫീസര്‍ സുമന്‍ ബാബു, കണിയാമ്പറ്റ സി.എം.ആര്‍.എച്ച്. പ്രിന്‍സിപ്പല്‍ വിപിന്‍ സി ജി, മര്‍കസ് ലോ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. റഊഫ് വി. കെ, ജിന്‍ഷിയ, സോണിയ ബെന്നി എന്നിവര്‍ സംബന്ധിച്ചു.
Content Highlights: The Niyamagothram project was launched in Wayanad to offer CLAT and KLEE law entrance coaching for tribal students. Organized by Wayanad DLSA, ITDP, and Markaz Law College, the initiative was inaugurated by Family Court Judge Krishnakumar K. Several legal and academic dignitaries attended the event.



