Connect with us

Kerala

നിപ്പാ: മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിങ്കളാഴ്ച മുതല്‍ സെപ്തംബര്‍ 24 വരെയാണ് അവധി

Published

|

Last Updated

മാഹി  | നിപ്പാ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ മാഹി കേന്ദ്രഭരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തിങ്കളാഴ്ച മുതല്‍ സെപ്തംബര്‍ 24 വരെയാണ് അവധി. മാഹിയിലെ സ്‌കൂളുകള്‍, മദ്രസകള്‍, പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്നാണ് അറിയിപ്പ്.

എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ഇവ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു