Connect with us

Kerala

നിപ്പ: മലപ്പുറത്തും രോഗലക്ഷണത്തോടെ ഒരാൾ നിരീക്ഷണത്തിൽ

കോഴിക്കോട്ട് നിപ്പ സ്ഥിരീകരിക്കപ്പെട്ട ആളുകളുമായി മഞ്ചരിയിലെ രോഗിക്ക് സമ്പർക്കമില്ല.

Published

|

Last Updated

മലപ്പുറം | കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും നിപ്പ് സംശയിച്ച് ഒരാൾ നിരീക്ഷണത്തിൽ. പനിയും അപസ്മാര ലക്ഷണങ്ങളുമായി മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടയാളെയാണ് നിരീക്ഷണത്തിലാക്കിയയത്. ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.

കോഴിക്കോട്ട് നിപ്പ സ്ഥിരീകരിക്കപ്പെട്ട ആളുകളുമായി മഞ്ചരിയിലെ രോഗിക്ക് സമ്പർക്കമില്ല. എന്നാൽ ഇയാൾ നിപ്പയുടെ ലക്ഷണങ്ങൾ കാണിച്ച സാഹചര്യത്തിലാണ് നിരീക്ഷണവും സ്രവ പരിശോധനയും നടത്തുന്നത്.

ഇതേ തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പു മേധാവികളുടെ ജില്ലാതല യോഗം ചേർന്നു. മുൻകരുതൽ നടപടികൾ സംബന്ധിച്ച് കലക്ടർ മേധാവികൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പ്രത്യേക നിപ്പ കൺട്രോൾ റൂം സെല്ലും ആരംഭിച്ചിട്ടുണ്ട്.