Connect with us

National

ഒമ്പത് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഒമ്പതു വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. നൗഷാദ് എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ദയാല്‍പുരിലാണ് സംഭവം.

പ്രതിയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്.

ദയാല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ ഏഴിനായിരുന്നു പീഡനം. ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ഗുരുതരമായ പരുക്കുകള്‍ കണ്ടെത്തിയിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.

 

---- facebook comment plugin here -----

Latest