കവിത
ചുവന്ന അണ്ണാൻ
പ്രണയ നൈരാശ്യം, ഏകാന്തത , മിസ്റ്റിസം എന്നിവ ആൻ കാഴ്സന്റെ കവിതകളിൽ കാണാം.
2026ലെ നൊബേൽ പ്രൈസ് വിന്നർ. കനേഡിയൻ വംശജ . കവയിത്രി, വിവർത്തക, പ്രബന്ധകാരി എന്നീ നിലകളിൽ പ്രസിദ്ധ. 1995ൽ രചിച്ച ദീർഘകവിത “ദ ഗ്ലാസ് എസ്സേ’ പ്രസിദ്ധമാണ്. പ്രണയ നൈരാശ്യം, ഏകാന്തത , മിസ്റ്റിസം എന്നിവ ആൻ കാഴ്സന്റെ കവിതകളിൽ കാണാം.
പുതുവർഷത്തിലെ
വെളുത്ത
മഞ്ഞിൻ പ്രഭാതം.
മഞ്ഞുറഞ്ഞ
മരക്കൊമ്പിലൊന്നിൽ
ചാടിനടക്കുന്നു ഒരു ചുവന്ന അണ്ണാൻ.
അവനെന്തോ മന്ത്രിച്ച്
തുറിച്ചു നോക്കുന്നു, എന്നെ .
പതിയെ താഴെ വന്നവൻ
മരക്കൊമ്പിൽ അള്ളിപ്പിടിച്ച്
വീണ്ടും നോക്കുന്നു.
വീഴാതെ വണ്ണം ഞെട്ടി മാറുന്നു.
മുറുകെ പിടിച്ച്
തന്റെ തണുത്ത ചുണ്ടുകൾ
ഒരു കൈയാൽ തുടച്ചു മിനുക്കുന്നു.
എനിക്ക് പേടിയായി…
മരക്കൊമ്പുകൾ
തണുത്ത കാറ്റിൽ
ആടി ഉലയുകയാണ്.
അതിന്റെ വാഴ്ത്തലയിൽ
ഇഴയുകയും ചരിഞ്ഞു വീഴുകയും
ചെയ്യുന്നു അവൻ !
പ്രണയത്തിന്റെ അഞ്ചാം വർഷം
വേർപിരിഞ്ഞു പോയവനെ
ഞാനോർത്തു.
അണ്ണാൻ കുതിച്ചു വന്ന്
താഴെ കൊമ്പിലൊന്നിൽ ഇരുന്നു.
നിറയെ കണ്ണീരുമായി തന്നെ.
പിന്നെ, എല്ലാം ശാന്തമായി.
മൊഴിമാറ്റം : അബ്ദുള്ള പേരാമ്പ്ര
Content Highlights:
A beautiful Malayalam poem set on a snowy New Year morning where a red squirrel moves across frozen tree branches. The sight evokes deep emotional memories of a lover who parted ways after five years of love. The verse portrays nature, loneliness, and quiet reflection.



